തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിംഗിന്റെ വന്‍ നിക്ഷേപ തട്ടിപ്പ്. 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു 150 കോടിയുടെ വന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരായ 32 പേരുടെ പരാതിയില്‍ തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിന്‍ കെ ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരങ്ങളായ സുബിന്‍ കെ ബാബു, ലിബിന്‍ എന്നിവരുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബില്യണ്‍ ബീസ് എന്ന ഷെയര്‍ ട്രേഡിങ് സ്ഥാപനത്തിനെതിരെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിര്കഷഏപകര്‍ക്ക് പണം നല്‍കുമെന്ന് ഉടമകള്‍ ഉറപ്പ് നല്‍കിയിരുന്നതായും നിക്ഷേപകര്‍ പറയുന്നു. പണം ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ കൊടുത്ത പണം തിരികെ ചോദിക്കുകയും ഉടമകള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
