കുവൈത്തില്‍ 500 ദിനാറിന് റസിഡന്‍സി പെര്‍മിറ്റ് വിറ്റ കമ്പനി ഉടമകള്‍ അറസ്റ്റില്‍

a1 1

കുവൈത്ത് സിറ്റി: കുവൈത്തില്‍ 500 ദിനാറിന് റെസിഡന്‍സി പെര്‍മിറ്റ് വില്‍പ്പന നടത്തിയ കമ്പനി ഉടമകള്‍ അറസ്റ്റിലായി. വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, പണത്തിന് പകരമായി പ്രവാസികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഒരു കമ്പനി ഉടമയും, കുവൈറ്റ് പൗരനും, സിറിയന്‍ പൗരനുമടക്കമുള്ള സംഘത്തെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഒരു തൊഴിലാളിക്ക് 300 മുതല്‍ 500 വരെ കുവൈത്ത് ദിനാര്‍ എന്ന തുകയ്ക്ക് പകരമായി പ്രതികള്‍ രാജ്യത്തുള്ള തൊഴിലാളികളുടെ താമസസ്ഥലം കമ്പനിക്ക് അനധികൃതമായി കൈമാറിയതായി അധികൃതര്‍ പറയുന്നു. ഒരു തൊഴിലാളിക്ക് 500 ദിനാര്‍ എന്ന തുകയ്ക്ക് പകരമായി തൊഴിലാളികള്‍ക്ക് ഹെവി എക്യുപ്മെന്റ് ഡ്രൈവര്‍ റെസിഡന്‍സി ലഭിക്കുന്നതിനായി കമ്പനി അതിന്റെ സ്പോണ്‍സര്‍ഷിപ്പിന് കീഴില്‍ കാറുകള്‍ കൈമാറുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 600-ഓളം തൊഴിലാളികള്‍ കമ്പനിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ തുടര്‍നിയമനടപടികള്‍ക്കായി കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫര്‍ ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading