പരിചയമുള്ള നമ്പറുകളിലൂടെ വാട്‌സ്ആപ്പിലൂടെയും തട്ടിപ്പ് വ്യാപകം; ജാഗ്രത വേണം

whatsapp

കൊച്ചി: പരിചയമുള്ള നമ്പറുകളില്‍ നിന്ന് ഒടിപി ആവശ്യപ്പെട്ട് വ്യാജ സന്ദേശമെത്തുമെന്ന് മുന്നറിയിപ്പ്. ഒരാളുടെ വാട്‌സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ് പുതിയ തട്ടിപ്പ് രീതി. വാട്‌സ്ആപ്പ് ഹാക്കിംഗിനെതിരെ കരുതിയിരിക്കാന്‍ കൊച്ചി പൊലീസിന്റെ മുന്നറിയിപ്പ്. വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് കൊച്ചിയില്‍ പൊലീസിന് കിട്ടിയിരിക്കുന്നത്. ഒരാളുടെ വാട്‌സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ് പുതിയ തട്ടിപ്പ് രീതി.

ഒന്നും രണ്ടുമല്ല, തുടര്‍ച്ചയായ പരാതികളാണ് വാട്‌സ്ആപ്പ് ഹാക്കിംഗുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസിന് കിട്ടുന്നത്. ഒടിപി തട്ടിപ്പിലൂടെയാണ് വാട്‌സ്ആപ്പ് ഹാക്കിംഗ് നടക്കുന്നത്. ഒരു നമ്പര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ആ നമ്പര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുളള നമ്പരുകളെല്ലാം വിദഗ്ധമായി ഹാക്ക് ചെയ്യും. പരിചയക്കാരുടെ നമ്പറുകള്‍ വഴി ഒടിപി നമ്പര്‍ ചോദിച്ചുകൊണ്ടാണ് തട്ടിപ്പ് സംഘം വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്നത്. ഒടിപി നമ്പര്‍ അയച്ച് കൊടുത്താല്‍ വാട്‌സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. മിക്കവര്‍ക്കും ഇത്തരത്തില്‍ സന്ദേശമെത്തിയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നതിന് പിന്നാലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളുമെത്തും. തട്ടിപ്പിനെ കുറിച്ച് പരാതികള്‍ കിട്ടിയിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like