ദോഹ: ഖത്തറില്‍ ശൈത്യകാലം ആരംഭിക്കുന്നതോടെ ക്യാമ്പിംഗ് സീസണും സജീവമാകുകയാണ്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ക്യാമ്പില്‍ തീ കത്തിക്കുന്നത് അപകടകരമാണ്, പ്രത്യേകിച്ച് ക്യാമ്പിലോ തീയുടെ സമീപത്തോ കുട്ടികള്‍ ഉണ്ടെങ്കില്‍ അപകടകരമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ബീച്ചിലും എല്ലാ ക്യാമ്പിംഗ് സൈറ്റുകളിലും ക്യാമ്പ് ചെയ്യുന്നവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഒരു സേവന സമുച്ചയം അല്‍ ഘരിയ ഏരിയയില്‍ ക്യാമ്പര്‍മാര്‍ക്കായി ഉണ്ടാകും.
സേവനകേന്ദ്രങ്ങളില്‍ പ്ലംബിംഗ്, ഇലക്ട്രിക്കല്‍, മരക്കടകള്‍ ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങളും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും. സീലൈനിലെ സേവന സമുച്ചയം മന്ത്രാലയം നിരീക്ഷിക്കുകയും പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. ഈ സീസണില്‍ ക്യാമ്പിംഗിനായി നിയുക്തമാക്കിയ വിവിധ പ്രദേശങ്ങളിലായി 2,730 ശീതകാല ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
