റിയാദ്:സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം നവംബറില്‍ ഉണ്ടായേക്കും. നവംബര്‍ 17ന് മോചന നടപടിയില്‍ അടുത്ത സിറ്റിംഗ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റിംഗില്‍ മോചന ഉത്തരവ് കോടതി പരിഗണിക്കും. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സൗദി കുടുംബം കോടതിയെ സന്നദ്ധത അറിയിച്ചെങ്കിലും നടപടികള്‍ നീളുകയാണ്. കേസ് പരിഗണിക്കുന്ന ബെഞ്ച് ഏതാണ് എന്നത് സംബന്ധിച്ച സാങ്കേതികതകളാണ് മോചന നടപടികള്‍ നീളുന്നതിന് പിന്നിലെന്നാണ് വിവരം. റഹീമിന്റെ വധശിക്ഷ റദ്ദുചെയ്ത കോടതി തന്നെയാകും മോചനം സംബന്ധിച്ച കേസും പരിഗണിക്കുക എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
മോചന വിധി വന്നാല്‍ ഉടന്‍ വിധി പകര്‍പ്പ് റിയാദ് ഗവര്‍ണറേറ്റ്, ജയില്‍ വകുപ്പ് എന്നിവിടങ്ങളിലേക്ക് അയക്കും. പാസ്‌പോര്‍ട്ട്, ജാവസത്ത് വിഭാഗത്തില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് നേടിയ ശേഷം അബ്ദുല്‍ റഹീമിനെ നാട്ടിലേക്ക് മടക്കി അയക്കും. യാത്ര രേഖകള്‍ ഇന്ത്യന്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
