മനാമ: ബഹ്റൈനില്‍ ചില പ്രൊഫഷണല്‍ ജോലികളില്‍ പ്രവാസികള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ നീക്കം. എഞ്ചിനീയറിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുള്‍പ്പെടെ ചില തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. പാര്‍ലമെന്റ് സര്‍വീസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഒലൈവിയുടെ നേതൃത്വത്തില്‍ അഞ്ച് എംപിമാര്‍ പാര്‍ലമെന്റില്‍ ഈ വിഷയം അടിയന്തരമായി ഉന്നയിച്ചതായാണ് വിവരം.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണിത്. അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ്, ഹ്യൂമന്‍ റിസോഴ്സ്, കല, ഇവന്റുകള്‍, മീഡിയ, പബ്ലിക് റിലേഷന്‍സ്, അക്കൗണ്ടിങ്, ബാങ്കിങ്, സെക്യൂരിറ്റി, ഡോക്യുമെന്റേഷന്‍, കാര്‍ഗോ ക്ലിയറന്‍സ്, ടൂറിസ്റ്റ് ഗൈഡന്‍സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ പ്രവാസി റിക്രൂട്ട്മെന്റ് നിര്‍ത്താനാണ് എംപിമാരുടെ നിര്‍ദേശം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
