ലെബനന്‍ മാധ്യമപ്രവര്‍ത്തകരെ കൊല്ലപ്പെടുത്തിയ ഇസ്രയേല്‍ റെയ്ഡ്; ശക്തമായി അപലപിച്ച് ഖത്തര്‍

qatar flag

ദോഹ: ലെബനന്‍ മാധ്യമപ്രവര്‍ത്തകരെ കൊല്ലപ്പെടുത്തിയ ഇസ്രയേല്‍ റെയ്ഡിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. ബെയ്റൂട്ടിലെ വസതി ലക്ഷ്യമാക്കി അടുത്തിടെ ഇസ്രായേല്‍ നടത്തിയ റെയ്ഡില്‍ നിരവധി ലെബനീസ് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനവും മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പൊതുജനങ്ങളുടെ അവകാശത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണവുമാണിതെന്നും ഖത്തര്‍ ഭരണകൂടം ചൂണ്ടിക്കാട്ടി.

ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആസൂത്രിത കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ അതിവേഗ അന്താരാഷ്ട്ര നടപടിക്ക് ഖത്തര്‍ ആവശ്യപ്പെടുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ലെബനന്‍ ഭരണകൂടത്തിനും ജനങ്ങളോടും ഖത്തര്‍ ഭരണകൂടത്തിന്റെ അനുശോചനവും രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading