കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒന്നിലധികം വാഹനങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രവാസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കും. അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് ഈ നിര്‍ദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തും. രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. വാഹനാപകടങ്ങളില്‍ 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കുവൈത്തില്‍ അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്‌നല്‍ മറികടക്കുക, മത്സരയോട്ടം എന്നീ കുറ്റങ്ങള്‍ക്ക് 150 ദിനാര്‍ വീതം പിഴ ഈടാക്കും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ പിഴ 75 ദിനാറാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 30 ദിനാര്‍, നിരോധിത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 15 ദിനാറുമാണ് പിഴ. വാഹനവുമായി അഭ്യാസപ്രകടനം നടത്തുന്നവര്‍ക്ക് തടവിനും പിഴയ്ക്കും പുറമെ നിശ്ചിത കാലം നിര്‍ബന്ധിത സാമൂഹിക സേവനത്തിനും നിയോഗിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
