ഗസ വെടിനിര്‍ത്തല്‍; ചര്‍ച്ചകള്‍ വീണ്ടും ദോഹയില്‍ പുനരാരംഭിക്കും

zzzz

ദോഹ: ഗസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ ദോഹയില്‍ പുതിയ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇസ്രയേല്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ആന്റണി ബ്ലിങ്കണ്‍ ദോഹയില്‍ എത്തിയത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍, ഇസ്രയേല്‍ പ്രതിനിധികള്‍ ദോഹയില്‍ എത്തുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഏത് ദിവസമായിരിക്കും ചര്‍ച്ച നടക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

ഗസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധം ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ലെബനനിലേക്കും മിഡില്‍ ഈസ്റ്റിലെ മറ്റ് പ്രദേശങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading