ഷാര്‍ജ: 43-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ മലയാളം സാഹിത്യ ബുള്ളറ്റിനിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ഈ മാസം, ഒക്ടോബര്‍ 20 വരെ എന്‍ട്രികള്‍ അയക്കാം. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ 6 മുതല്‍ 17 വരെയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേള നടക്കുന്നത്.
ബുക്കിഷിന്റെ ദശവാര്‍ഷിക പതിപ്പായ ഈ വര്‍ഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും 10 വിദേശരാജ്യങ്ങളിലെ മലയാളികള്‍ക്കും എന്‍ട്രികള്‍ അയക്കാന്‍ അവസരമുണ്ട്. മലയാളത്തിലുള്ള ചെറുകഥ, ചെറുകവിത, അനുഭവങ്ങള്‍ തുടങ്ങിയവ അയക്കാം. രചയിതാവിന്റെ പാസ്‌പോര്‍ട് സൈസ് ഫൊട്ടോ, മൊബൈല്‍ ഫോണ്‍ നമ്പര്‍, താമസിക്കുന്ന സ്ഥലം/ എമിറേറ്റ്, പഠിക്കുന്ന സ്‌കൂള്‍, ക്ലാസ്, വയസ്സ് എന്നിവ സഹിതം bookishsibf@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് 2024 ഒക്ടോബര്‍ 20ന് മുന്‍പായി എന്‍ട്രികള്‍ അയക്കണം.
തിരഞ്ഞെടുക്കുന്ന പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0504146105 /052 979 1510/+971 50 301 6585/ 0567 371376(വാട്‌സ് ആപ്പ്) എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
