ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ രാജ്യത്തെ സ്ത്രീകള്‍ക്കായി ‘ലേഡീസ് നൈറ്റ് ‘സംഘടിപ്പിക്കുന്നു. എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 15 മുതല്‍ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 5 മണിമുതല്‍ 9 വരെ സ്ത്രീകള്‍ക്ക് മാത്രമായി പരിപാടി സംഘടിപ്പിക്കും.
വൈവിധ്യമാര്‍ന്ന ഫിറ്റ്‌നസ്, വെല്‍നസ് സെഷനുകള്‍ സ്ത്രീകള്‍ക്കായി ഒരുക്കും. പ്രവേശനം സൗജന്യമാണ്. സ്റ്റേഡിയത്തിന്റെ വെസ്റ്റ് കാര്‍ പാര്‍ക്ക്, ട്രാം സര്‍വീസ് എന്നിവയുടെ സമീപമുള്ള ഗേറ്റ് 35 വഴിയാണ് പ്രവേശനം.
ആറ് വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാനാവും. സ്ത്രീകള്‍ക്ക് മാത്രമുള്ള പരിപാടിയായതിനാല്‍ പുരുഷന്‍മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കില്ല.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
