ലെബനനില്‍ യുഎന്‍ ഇടക്കാല സേനയ്ക്ക് നേരെ ഇസ്രായേല്‍ ആക്രമണം: അപലപിച്ച് ഖത്തര്‍

lolva qatar

ദോഹ: ലെബനനിലെ യുഎന്‍ ഇടക്കാല സേനയ്ക്ക് (യൂണിഫില്‍, Unifil) നേരെയുണ്ടായ ആക്രമണത്തില്‍ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 1701 അവഗണിക്കുകയാണെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ പ്രസ്താവനയില്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ഖാതര്‍ പറഞ്ഞു.

ആവര്‍ത്തിച്ചുള്ള ഈ ലംഘനങ്ങളെ ശക്തമായി നേരിടുന്നതില്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും, യുഎന്‍ സേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്നും ലോകരാഷ്ട്രങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ അത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതിന്റെ ആവശ്യകത അവര്‍ വ്യക്തമാക്കി.

തുടര്‍ച്ചയായ ഇസ്രായേല്‍ ആക്രമണങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സൗമ്യത പുലര്‍ത്തുന്നത് മേഖലയിലെ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും ലോല്‍വ മുന്നറിയിപ്പ് നല്‍കി. ലെബനന്റെ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും ഖത്തറിന്റെ അചഞ്ചലമായ പിന്തുണ ഉണ്ടാകുമെന്നും അല്‍ഖാതര്‍ ആവര്‍ത്തിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like