ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് പിഴവ് സംഭവിച്ചെന്നാണ് വിവരം. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് പിന്നാലെ വിമാനം സുരക്ഷിതമായി അടിയന്തര ലാന്‍ഡിംഗ് നടത്തി. എയര്‍ ഇന്ത്യ ട്രിച്ചി-ഷാര്‍ജ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. നിലത്തിറക്കാന്‍ പറ്റാതെ രണ്ട് മണിക്കൂര്‍ സമയം വിമാനം ആകാശത്ത് വട്ടമിട്ട് പറന്നു. ഹൈഡ്രോളിക് ഗിയറുകള്‍ക്ക് സംഭവിച്ച തകരാറാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം.
ഇന്ത്യന്‍ സമയം വൈകീട്ട് 5.40 മുതല്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.141 യാത്രക്കാരാണ് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനത്തിനുണ്ടായിരുന്നത്. വിമാനത്തിന്റെ ഇന്ധനം കുറച്ചാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.
വിമാനം ലാന്‍ഡ് ചെയ്യിപ്പിക്കുന്നതിനായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സും അഗ്‌നിശമന സേനയും സജ്ജമാക്കിയിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
