കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ലൈസന്‍സ് ഡിജിറ്റലാക്കുന്നു. കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പകരം വിദേശികള്‍ക്ക് ഇനി ഡിജിറ്റല്‍ പതിപ്പ് മാത്രമേ ഉണ്ടാകൂവെന്ന് കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ ‘കുവൈത്ത് മൊബൈല്‍ ഐഡി’ ആപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ വാലറ്റിലെ ലൈസന്‍സ് ഉടമകള്‍ക്ക് ഉപയോഗിക്കാം. രാജ്യത്തെ സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, പൊതു ഗതാഗത വാഹനങ്ങള്‍, വാനുകള്‍, ബസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സുകള്‍ക്ക് തീരുമാനം ബാധകമാകും.അതേസമയം വിദേശ രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ ഓടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് പഴയത് പോലെ കാര്‍ഡ് രൂപത്തിലായിരിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
