മുംബൈ: രത്തന്‍ ടാറ്റയ്ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു സംസ്‌കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. രാവിലെ പത്ത് മുതല്‍ സൗത്ത് മുംബൈയിലെ എന്‍സിപിഎയില്‍ നടന്ന പൊതുദര്‍ശനത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ദേശീയ പതാകയില്‍ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്, പിയൂഷ് ഗോയല്‍ എന്നിവരും വ്യവസായികളായ മുകേഷ് അംബാനി, നിത അംബാനി തുടങ്ങിയവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. രത്തന്‍ ടാറ്റയുടെ വളര്‍ത്തുനായ ‘ഗോവ’യേയും പൊതുദര്‍ശന സ്ഥലത്ത് എത്തിച്ചിരുന്നു.
ടാറ്റയെന്ന വ്യവസായ സാമ്രാജ്യത്തെ ലോക നെറുകയിലേക്ക് കൈപിടിച്ചു കയറ്റിയ ദീര്‍ഘദര്‍ശിയായിരുന്നു രത്തന്‍ ടാറ്റ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം സംഭവിച്ചത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
