ഖത്തറില്‍ വായ്പകള്‍ എഴുതിത്തള്ളും

amir

ദോഹ: കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഖത്തരി കമ്പനികള്‍ക്കുള്ള ചില വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനം. വായ്പകള്‍ എഴുതിത്തള്ളുന്നതുള്‍പ്പെടെ ഗള്‍ഫ് രാജ്യത്തിലെ സ്വകാര്യ മേഖലയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശത്തെ അടിസ്ഥാനമാക്കിയാണിത്. ദേശീയ സമ്പദ്വ്യവസ്ഥയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളുടെ പാക്കേജ് തയ്യാറാക്കാനും നടപ്പാക്കാനും കാബിനറ്റ് ആവശ്യപ്പെട്ടതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറാനും സ്വകാര്യമേഖലയെ ശക്തിപ്പെടുത്താനും പോരാടുന്ന സ്വകാര്യ കമ്പനികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗാമായാണ് തീരുമാനം. നാഷണല്‍ റെസ്പോണ്‍സ് ഗ്യാരന്റി പ്രോഗ്രാമിന് കീഴിലുള്ള ഖത്തരി സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍ ഒഴിവാക്കും, കൂടാതെ കമ്പനികള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് ധനസഹായം നല്‍കുന്നതിന് ഹ്രസ്വകാല ഫണ്ടിംഗ് ഉപയോഗിക്കാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് ഇത്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading