പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ഭൂനികുതി അടയ്ക്കാം

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഭൂനികുതികള്‍ അയക്കാന്‍ പുതിയ സൗകര്യമൊരുക്കി. റവന്യു വകുപ്പിന്റെ http://www.revenue.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി ഭൂനികുതി, കെട്ടിടനികുതി, അധിക നികുതി തുടങ്ങിയവ അടയ്ക്കാന്‍ 10 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സൗകര്യമൊരുക്കി. യുകെ, യുഎസ്, കാനഡ, സിംഗപ്പൂര്‍, സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് പുതിയ സൗകര്യം.

രജിസ്‌ട്രേഷന്‍ എങ്ങനെ?

വില്ലേജുകളില്‍ ഡിജിറ്റൈസ് ചെയ്ത ഭൂവിവരങ്ങള്‍ പരിശോധിച്ച് പോര്‍ട്ടലില്‍ സിറ്റിസന്‍ റജിസ്‌ട്രേഷന്‍ നടത്തുകയാണ് ആദ്യം വേണ്ടത്. ഭൂവുടമയുടെ നാട്ടിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഭൂമിയുടെ ബ്ലോക്ക്, സര്‍വേ, സബ് ഡിവിഷന്‍ നമ്പറുകളും ഭൂവുടമയുടെ തണ്ടപ്പേര് നമ്പറും വേണം. കരം അടച്ച രസീതില്‍ വിവരങ്ങള്‍ ലഭ്യമാണ്. നാട്ടിലെ ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സേവനം പൂര്‍ത്തിയാക്കാം.

ഭൂമിയില്‍, ബാങ്കുകളില്‍ നിന്നുള്ള വായ്പയുടെ വിശദാംശങ്ങള്‍ അറിയുന്ന ഇലക്ട്രോണിക് മോര്‍ട്‌ഗേജ് റിക്കോര്‍ഡര്‍ (www.emr.kerala.gov.in,), ഭൂമിയേറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്ന ലാന്‍ഡ് അക്വിസിഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (www.lams.revenue.kerala.gov.in),ഏതു ഭൂമിയുടെയും വിവരം തിരയാനുള്ള സൗകര്യം, റവന്യു വകുപ്പ് ഈടാക്കുന്ന കേരള കെട്ടിട നികുതിക്ക് അപ്പീല്‍ നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനം, റവന്യു റിക്കവറി ഡിജിറ്റല്‍ പേയ്‌മെന്റ്, വ്യവസായ – വാണിജ്യ സംരംഭകര്‍ക്ക് അവരുടെ നികുതി അടയ്ക്കുന്നതിനും മറ്റും പാന്‍ ഉപയോഗിച്ചു പോര്‍ട്ടലില്‍ ലോഗിന്‍ സൗകര്യം, റവന്യു ഇ- സര്‍വീസ് മൊബൈല്‍ ആപ്പ്, വില്ലേജ് ഡാഷ്‌ബോര്‍ഡ് ആയ വൊമിസ്, പരാതി തീര്‍പ്പാക്കല്‍ സംവിധാനം, റവന്യു വകുപ്പ് വഴി നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍, റവന്യു ഇ-കോടതി എന്നിവയും ഇ സേവനങ്ങളുടെ ഭാഗമായി ലഭ്യമാകും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ചിരിയുടെ രാജാവിന് വിട

  • ടെക്‌നോപാര്‍ക്കില്‍ ഒഴിവുകള്‍..തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

  • അബ്ദുൽ റഹീം നാട്ടിലെത്തി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading