വേനല്‍ച്ചൂട് ഉയരുന്നു; കുവൈത്തില്‍ പവര്‍ കട്ട് പ്രഖ്യാപിച്ചു

IMG 20240620 WA0009

കുവൈത്ത് സിറ്റി: കുവൈത്തില്‍ പവര്‍കട്ട് പ്രഖ്യാപിച്ചു. വേനല്‍ച്ചൂട് ഉയര്‍ന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താല്‍ക്കാലികമായി പവര്‍ കട്ട് ഏര്‍പ്പെടുത്തും.

ആദ്യപടിയായി ദിവസത്തില്‍ രണ്ട് മണിക്കൂര്‍ വരെ പവര്‍കട്ട് ഉണ്ടാകുമെന്ന് കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. താപനിലയിലെ വര്‍ദ്ധനവ് അനുസരിച്ച് വൈദ്യുതിയുടെ ആവശ്യം നിറവേറ്റാന്‍ വൈദ്യുത നിലയങ്ങള്‍ക്ക് കഴിയാത്തതാണ് പവര്‍കട്ടിന് കാരണം.

വൈദ്യുതി ക്ഷാമം ഒഴിവാക്കുന്നതിനായി വേനല്‍ക്കാലത്ത് ഒമാനില്‍ നിന്ന് 300 മെഗാവാട്ടും ഖത്തറില്‍ നിന്ന് 200 മെഗാവാട്ടും ഉള്‍പ്പെടെ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകളില്‍ കഴിഞ്ഞ മാസം കുവൈത്ത് ഒപ്പുവച്ചിരുന്നു. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ കരാര്‍ നീണ്ടുനില്‍ക്കും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading