സൗദിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 36 പേർ ആശുപത്രിയിൽ 

Screenshot 20240620 203630

റിയാദ്: സൗദി അറേബ്യയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബു അരിഷ് ഗവർണറേറ്റിലെ പ്രാദേശിക ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

സൗദി ന്യൂസ് പോർട്ടൽ അജെലാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. അതേസമയം സ്ഥാപന ഉടമയുടെ വിവരങ്ങളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ വിവരങ്ങളോ ലഭ്യമായിട്ടില്ല.

ഇക്കഴിഞ്ഞ ഏപ്രിലിൽ റിയാദിലെ ഒരു റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരണപ്പെടുകയും 75 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.


കൂടുതൽ ജിസിസി വാർത്തകൾക്കും  തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading