ഫിഫ റാങ്കിംഗില്‍ ഖത്തര്‍ ഫുട്‌ബോള്‍ ടീം 35-ാം സ്ഥാനത്ത്

IMG 20240620 WA0010

ദോഹ: ഫിഫ റാങ്കിംഗില്‍ ആഗോള തലത്തില്‍ ഖത്തര്‍ ഫുട്‌ബോള്‍ ടീം 35-ാം സ്ഥാനത്ത്. ഇന്ന് പുറത്തിറക്കിയ ജൂണിലെ ഫിഫ റാങ്കിംഗിലാണ് ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നേട്ടം.

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ദേശീയ ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബെല്‍ജിയം മൂന്നാം സ്ഥാനത്തും തുടരുന്നു. ബ്രസീല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒരു സ്ഥാനം താഴോട്ട് പോയി അഞ്ചാം സ്ഥാനത്തെത്തി.

പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തും, നെതര്‍ലന്‍ഡ്സ് ഏഴാം സ്ഥാനത്തും സ്‌പെയിന്‍ എട്ടാം സ്ഥാനത്തും തുടരുന്നു. ക്രൊയേഷ്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തിയപ്പോള്‍ ഇറ്റലി ഒരു സ്ഥാനം നഷ്ടപ്പെട്ട് പത്താം സ്ഥാനത്തെത്തി.

ആഫ്രിക്കന്‍ ഭൂഖണ്ഡ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മൊറോക്കന്‍ ദേശീയ ടീം 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം, ആഗോളതലത്തില്‍ 17-ാം സ്ഥാനത്തുള്ള ജപ്പാന്‍ ഏഷ്യന്‍ ഭൂഖണ്ഡ റാങ്കിംഗില്‍ മുന്നിലാണ്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading