സൗദി അറേബ്യ ട്രാഫിക് പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ചു

img 20240406 wa0048

റിയാദ്: സൗദി അറേബ്യ ട്രാഫിക് നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024, ഏപ്രില്‍ 18 ന് മുന്‍പുള്ള പിഴകളിലാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും നിര്‍ദേശപ്രകാരമാണ് ഇളവ് അനുവദിച്ചത്. 

സൗദി സാമ്പത്തിക മന്ത്രാലയത്തിന്റെയും ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെയും സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും. പിഴകള്‍ അടയ്ക്കാന്‍ ആറ് മാസത്തെ സാവാകാശം ലഭിക്കും. എല്ലാ പിഴകളും ഒറ്റയടിക്ക് അടയ്ക്കാനും വ്യക്തിഗതമായി തീര്‍പ്പാക്കാനും അവസരമുണ്ട്. അതേസമയം പൊതുസരുക്ഷയെ ബാധിക്കുന്ന പിഴകള്‍ക്ക് ഇളവുകള്‍ ബാധകമല്ല.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading