ത്രോ ബാക്ക് ഫുഡ് ഫെസ്റ്റിവല്‍ ഏപ്രില്‍ 15 വരെ നീട്ടി

img 20240406 wa0046

ദോഹ: ഖത്തറില്‍ നടക്കുന്ന ത്രോ ബാക്ക് ഫുഡ് ഫെസ്റ്റിവല്‍ ഏപ്രില്‍ 15 വരെ നീട്ടി. ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരമ്പരാഗത ഭക്ഷണങ്ങളുടേയും രുചികളുടേയും പ്രദര്‍ശനമാണ് ത്രോ ബാക്ക് ഫുഡ് ഫെസ്റ്റ്.  ബഹുരാഷ്ട്ര പാചക രീതികള്‍ക്ക് പുറമെ  ഖത്തരി പാരമ്പര്യ രുചികളും ഫെസ്റ്റില്‍ ആസ്വദിക്കാനാവും. 

15-ലധികം പ്രാദേശിക, അന്തര്‍ദേശീയ റെസ്റ്റോറന്റുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഖത്തര്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര റെസ്റ്റോറന്റുകള്‍ക്ക് പുറമേ ഫലസ്തീന്‍ കഫറ്റീരിയ, ഒമര്‍ അല്‍ ഖയാം, പൊപ്പേയ, ഓറഞ്ച് കിയോസ്‌ക്, അല്‍ സര്‍ക്ക സീന്‍ തുടങ്ങിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെസ്റ്റോറന്റുകളിലെ രുചികളും മേളയില്‍ ആസ്വദിക്കാനാവും. 

ഓള്‍ഡ് ദോഹ തുറമുഖത്ത് റമദാനോട് അനുബന്ധിച്ച് എല്ലാ ദിവസവും ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ പ്രവേശനം സൗജന്യമാണ്

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading