ദോഹ: ലുസൈല്‍ ട്രാമിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഏപ്രില്‍ 8, തിങ്കളാഴ്ച മുതല്‍ പിങ്ക് ലൈന്‍ സര്‍വീസുകള്‍ ആരംഭിക്കും. മെട്രോ ട്രാം അധികൃതര്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓറഞ്ച് ലൈന്‍ സ്റ്റേഷന്റെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇതോടെ ലൂസൈല്‍ ട്രാം സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയര്‍ന്നു.
നൈഫ, ഫോക്സ് ഹില്‍സ് സൗത്ത്, ഡൗണ്‍ടൗണ്‍ ലുസൈല്‍, അല്‍ ഖൈല്‍ സ്ട്രീറ്റ്, ഫോക്സ് ഹില്‍സ് – നോര്‍ത്ത്, ക്രസന്റ് പാര്‍ക്ക് – നോര്‍ത്ത്, റൗദത്ത് ലുസൈല്‍, എര്‍ക്കിയ, ലുസൈല്‍ സ്റ്റേഡിയം, അല്‍ യാസ്മീന്‍ എന്നിവയാണ് പുതിയ പത്ത് ഓറഞ്ച് ലൈന്‍ സ്റ്റേഷനുകള്‍.
ലെഗ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത്ത് വരെ തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക് ലൈന്‍ സ്റ്റേഷനുകള്‍, പിന്നീട് അല്‍ സദ് പ്ലാസ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപിക്കും. ദോഹ മെട്രോയുടെ സര്‍വീസ് സമയത്തില്‍ ലുസൈല്‍ ട്രാമും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
