അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ ഷെയ്ഖ് സായിദ് പാലം മുതല്‍ ഷെയ്ഖ് സായിദ് ടണല്‍ വരെ ചില ലൈറ്റ്, ഹെവി ബസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നു. ഏപ്രില്‍ 15,തിങ്കളാഴ്ച മുതല്‍ റോഡില്‍ വാഹനങ്ങള്‍ നിരോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും അബുദാബി പോലീസും സഹകരിച്ച് തീരുമാനം നടപ്പിലാക്കും. അതേസമയം സ്‌കൂള്‍ ബസുകള്‍, പൊതുഗതാഗത ബസുകള്‍, പ്രദേശത്തെ വര്‍ക്ക് സൈറ്റുകളിലേക്ക് പ്രവേശനമുള്ള ബസുകള്‍ എന്നിവയക്ക് നിരോധനം ബാധകമല്ലെന്ന് അതോറിറ്റി അറിയിച്ചു.
