ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനില താമസക്കെട്ടിടത്തില്‍ തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. അല്‍ നഹ്ദയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു തീപിടിത്തം. അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മരണപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഗുരുതരമായി പരിക്കേറ്റ 17 പേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 18 കുട്ടികള്‍ ഉള്‍പ്പെടെ 156 താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 39 നിലകളിലായി 750 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. 18, 26 നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
