എല്ലാവരേയും ഉപദേശിച്ച് നന്നാക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരായ ദമ്പതികള്‍; ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം

1q 72

കൊച്ചി: എല്ലാവരേയും ഉപദേശിച്ച് നന്നാക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരായ ദമ്പതികള്‍ തമ്മിലുണ്ടായ തമ്മിലടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തുന്ന മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് ഇതിന് ആധാരം. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന ജീജിയുടെ പരാതിയില്‍ മാരിയോ ജോസഫിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ മാരിയോ ജോസഫ് നടത്തിയ ഒരു ഇന്റര്‍വ്യൂവും വൈറലായി.

തന്റെ ഭാര്യ ജിജി മദ്യപാനം പൂര്‍ണമായും നിര്‍ത്തി ചേട്ടായി എന്ന് വിളിച്ച് വന്നാല്‍ അവളെ സ്വീകരിക്കുമെന്നും മരിയോ ജോസഫ് ഇന്റര്‍വ്യൂവില്‍ പറയുന്നു. ഒന്നിച്ചാല്‍ ഇതിലും മനോഹരമായി ഞങ്ങള്‍ ജീവിക്കുമെന്നും ഇയാള്‍ പറയുന്നു. ഭാര്യയുടെ മദ്യപാനവും പണത്തോടുള്ള ആക്രാന്തവുമാണ് ജീവിതം തകര്‍ത്തതെന്നാണ് മരിയോയുടെ ആരോപണം. അതേ സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഡിയോകള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ ജീജി മാരിയോ പരാതി നല്‍കി.

വിഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നതില്‍ അതിതീവ്ര വേദനയുണ്ടെന്നും സൈബര്‍ സെല്ലില്‍ പരാതി കൊടുത്തുവെന്നും ജീജി പറഞ്ഞു. സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും നടുവില്‍ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെണ്‍മക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നുവെന്ന് ജീജി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading