ഖത്തറില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ എന്ത്? എന്താണ് സൈബര്‍ ക്രൈം?

1q 73

ഖത്തറില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ദിവസേന അധികൃതര്‍ പൊതുജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. രാജ്യത്ത് സൈബര്‍ കുറ്റങ്ങളില്‍ കൂടുതല്‍ സമഗ്രവും ശക്തവുമായ നിയമ വകുപ്പുകളും ഉണ്ട്.

സൈബര്‍ കുറ്റകൃത്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് നിയമവിരുദ്ധമായ രീതിയില്‍ വിവര സാങ്കേതിക വിദ്യ, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഉപയോഗിച്ച് നടത്തുന്ന ഏതൊരു പ്രവൃത്തിയെയും സൈബര്‍ കുറ്റകൃത്യങ്ങളായി കണക്കാക്കും. സൈബര്‍ ബുള്ളിയിംഗ് ചിത്രങ്ങള്‍, അപമാനവും അപവാദവുമായ വാക്കുകള്‍, സ്വകാര്യതാ ലംഘനം, വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍, പ്രസിദ്ധീകരിക്കല്‍ എല്ലാം കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും.

ഖത്തറിലെ സൈബര്‍ കുറ്റകൃത്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 8 പ്രകാരം, വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരാളെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നയാള്‍ക്ക് 3 വര്‍ഷത്തില്‍ കൂടാത്ത തടവും ഒരു ലക്ഷം റിയാലില്‍ കൂടാത്ത പിഴയും ശിക്ഷയായി ലഭിക്കും. പൊതുസ്ഥലങ്ങളില്‍ വ്യക്തികളുടെ സ്വകാര്യ ജീവിതം ലംഘിക്കുന്ന ഏതൊരാള്‍ക്കും ഒരു വര്‍ഷത്തില്‍ കൂടാത്ത തടവും ഒരുലക്ഷം റിയാലില്‍ കൂടാത്ത പിഴയുമാണ് ശിക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading