ദോഹ: ഡല്‍ഹിയില്‍ നടന്ന ബോംബാക്രമത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. അക്രമം, ഭീകരത, ക്രിമിനല്‍ പ്രവൃത്തികള്‍ എന്നിവ നിരസിക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും ഖത്തര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
