ഒമാനില്‍ പ്രവാസികളുടെ സമ്മതമില്ലാതെ തൊഴിലുടമ പാസ്പോര്‍ട്ട് കൈവശം വയ്ക്കാന്‍ പാടില്ല; പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍

passport

മസ്‌കത്ത്: ഒമാനില്‍ പുതിയ തൊഴില്‍ നിയമം പ്രബല്യത്തില്‍ വന്നു. പ്രവാസി തൊഴിലാളികളുടെ പാസ്പോര്‍ട്ട് അവരുടെ അനുമതിയില്ലാതെ തൊഴിലുടമ കൈവശം വെക്കരുതെന്നാണ് പുതിയ നിയമം. പ്രവാസി ജീവനക്കാര്‍ക്ക്, തൊഴില്‍ നിയമപ്രകാരമുള്ള വ്യക്തിഗത രേഖകളുമായി ബന്ധപ്പെട്ട നിയമപരമായ അവകാശമാണിതെന്നും ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്സ് (ജിഎഫ്ഒഡബ്ല്യു) അറിയിച്ചു. പാസ്പോര്‍ട്ട് സൂക്ഷിക്കുന്ന തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് അവ തിരികെ നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

പാസ്പോര്‍ട്ടോ സ്വകാര്യ രേഖകളോ തൊഴിലുടമ സൂക്ഷിക്കണമെങ്കില്‍ തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. ഈ വ്യവസ്ഥയുടെ ഏതൊരു ലംഘനവും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാകും. പാസ്പോര്‍ട്ട് എന്നത് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖയാണ്. അത് ഉടമയുടെ കൈവശം ഉണ്ടായിരിക്കണം. സമ്മതമില്ലാതെ പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍, അവ തിരികെ ലഭിക്കാന്‍ ഉടമകള്‍ക്ക് തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാം. പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാത്തതിന് ഒരു ജീവനക്കാരനെ പിരിച്ച് വിടുന്നത് നിയമ വിരുദ്ധമായി കണക്കാക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading