ഡല്‍ഹി: ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ചില വിമാന സര്‍വീസകുള്‍ താളംതെറ്റുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പോകുന്ന വിമാനങ്ങളെയാണ് പ്രതിസന്ധി പ്രധാനമായും ബാധിക്കുക. സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമപാത അടച്ചതാണ് കാരണം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇറാന്‍ വഴി പറക്കേണ്ട വിമാനങ്ങള്‍ മറ്റിടങ്ങളിലൂടെ വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകികയായിരുന്നു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇറാന്‍ വ്യോമപാതയ്ക്ക് പകരം ബദല്‍ വഴികള്‍ തേടുന്നത് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വഴിതിരിച്ചുവിടാന്‍ സാധിക്കാത്ത ചില സര്‍വീസുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി വിമാനത്തിന്റെ നിലവിലെ സ്ഥിതി (ഫ്‌ലൈറ്റ് സ്റ്റാറ്റസ്) പരിശോധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
