ദോഹ: ഖത്തറിലെ യുഎസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഖത്തറിലെ അമേരിക്കന്‍ എംബസി. ജീവനക്കാര്‍ അല്‍ ഉദൈദ് വ്യോമതാവളത്തിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചു.
ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് എംബസി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും എംബസി അറിയിച്ചു. അതേസമയം ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ മാറ്റവുമില്ലെന്നും കോണ്‍സുലാര്‍ സേവനങ്ങള്‍ സാധാരണപോലെ തുടരുമെന്നും എംബസി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
