തിരുവനന്തപുരം: ഇറാനില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇറാനിലെ കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തിക്കും. സഹായം ആവശ്യമുളള മലയാളികള്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിലെ ഹെല്‍പ് ഡെസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടണം. 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തിര സാഹചര്യത്തില്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളായ +989128109115, +989128109109, +989128109102, +989932179359 ഇ-മെയിലിലോ cons.tehran@mea.gov.in ബന്ധപ്പെടാവുന്നതാണ്. കൂടാതെ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റസിഡന്റ് വീസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശിക്കുന്നുണ്ട്
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
