മസ്കത്ത്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യാ എക്സ്പ്രസ്സ്. മസ്കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്‍പ്രസ് പുനരാരംഭിക്കുന്നത്.
ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ 30 വരെയുള്ള പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 11:25ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ 4:55ന് തിരുവനന്തപുരത്തെത്തും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8:10ന് മസ്‌കറ്റിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1:20ന് കണ്ണൂരിലെത്തും.
മുംബൈ, ഡൽഹി സെക്ടറുകളിലേക്കുള്ള സർവീസുകൾ നിലവിലുള്ളതുപോലെ തുടരും. അതേസമയം കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്ക് നിലവിൽ സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
