ദോഹ: ഖത്തറില്‍ ഈവനിംഗ് ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. ഹോം ബേസ്ഡ് – പാരലല്‍ ട്രാക്ക് സംവിധാനത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചത്.
മന്ത്രാലയത്തിന്റെ മാരിഫ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികളും പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്നും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
