സാധനങ്ങള്‍ വൈകില്ല; ഖത്തറിലെ കാര്‍ഗോ കമ്പനികള്‍ ടി.ഐ.ആര്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കസ്റ്റംസ്

1q 3

ദോഹ: ഖത്തറിലെ ഷിപ്പിംഗ് കമ്പനികള്‍ ടിഐആര്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. ഇന്റര്‍നാഷണല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയന്റെ (TIR) സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കസ്റ്റംസ് ജനറല്‍ അതോറിറ്റി രാജ്യത്തെ ഷിപ്പിംഗ്, ലോജിസ്റ്റിക് കമ്പനികളോട് ആവശ്യപ്പെട്ടു, പ്രാദേശിക വ്യാപാര റൂട്ടുകളില്‍, പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗിംല്‍ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ കസ്റ്റംസ് നടപടിക്രമങ്ങള്‍ ലളിതമാക്കുകയും മുന്‍കൂട്ടി ക്ലിയര്‍ ചെയ്ത ചരക്ക് നീക്കം പ്രാപ്തമാക്കുകയും ചെറിയ പരിശോധനകളിലൂടെ അതിര്‍ത്തികളിലൂടെ സാധനങ്ങള്‍ നീക്കാന്‍ സഹായമാകുകയും ചെയ്യും. TIR സംവിധാനം സ്വീകരിക്കുന്നതിലൂടെ അതിര്‍ത്തിയിലെ കാത്തിരിപ്പ് സമയം 90 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖത്തര്‍ ചേംബര്‍ പ്ലാറ്റ്ഫോം വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഖത്തര്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading