ഡല്‍ഹി: ഗാര്‍ഹിക എല്‍പിജിയുടെ കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ടിവി ചാനലുകള്‍ അടക്കം ഇക്കാര്യം പരിശോധിക്കണം. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. പ്രശ്‌നം ഉണ്ടെന്ന രീതിയില്‍ ഒരേ രീതിയിലുള്ള ദൃശ്യങ്ങള്‍ ദിവസം മുഴുവന്‍ കാണിക്കരുതെന്നും പലയിടത്തും പ്രശ്‌നം പരിഹരിച്ചിട്ടും അതേ ദൃശ്യങ്ങള്‍ ചാനലുകള്‍ കാണിക്കുന്നുവെന്നും ഈ വിഷയത്തില്‍ വ്യക്തത നല്‍കണമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു
അതേസമയം ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗില്‍ ചെറിയ നിയന്ത്രണങ്ങള്‍ നടത്തിയിരുന്നു. ഇത് വലിയ പ്രതിസന്ധി ഒഴിവാക്കാനാണെന്നും അധികൃതര്‍ അറിയിച്ചു. ഗ്രാമീണ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
