ദോഹ: നിലവിലെ സാഹചര്യത്തില്‍ ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സഹായവുമായി ഖത്തര്‍ ഇന്ത്യന്‍ എംബസി. ഖത്തറില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്ന പരിമിതമായ എണ്ണം വിമാനങ്ങളില്‍ യാത്ര ചെയ്യാനോ സാല്‍വ അതിര്‍ത്തി വഴി സൗദി അറേബ്യയിലേക്ക് സാധുവായ സൗദി വിസ ലഭ്യമാണെങ്കില്‍ പുറത്തുകടക്കാനോ എംബസിയില്‍ നിന്ന് സഹായം ലഭിക്കും.
വിസിറ്റ് വിസയില്‍ ഖത്തറിലുള്ളവര്‍ക്ക് സൗദി അറേബ്യ വഴി നാട്ടിലെത്താന്‍ സഹായം ലഭിക്കും. ഇതുവഴി പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യയിലേക്ക് 96 മണിക്കൂര്‍ സാധുതയുള്ള താല്‍ക്കാലിക ട്രാന്‍സിറ്റ് വിസകള്‍ ഖത്തര്‍ ഇന്ത്യന്‍ എംബസി നല്‍കും. താല്‍ക്കാലിക പാസ്‌പോര്‍ട്ട് സേവനങ്ങളും എംബസിയില്‍ ലഭിക്കും.
സഹായങ്ങള്‍ക്കായി മാര്‍ച്ച് 13, 14 , വെള്ളി, ശനി ദിവസങ്ങളിലും എംബസി പ്രവര്‍ത്തിക്കും. താല്‍ക്കാലിക പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും ഈ ദിവസങ്ങളില്‍ ലഭിക്കും.
ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ സഹായങ്ങള്‍ക്കായി ഈ മൂന്ന് നമ്പറുകള്‍ +974-55647502, 55362508 അല്ലെങ്കില്‍ 55384683 24/7 ലഭിക്കും. 55916415, 55516388 എന്ന നമ്പറില്‍ ഐസിസിയുമായും +974 55383488, +974 55384529 എന്നീ നമ്പറുകളില്‍ ഐസിബിഎഫുമായും ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
