അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ നടത്താനിരുന്ന 10, 12 ക്ലാസുകളിലെ കൂടുതല്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു. ഈ വരുന്ന മാര്‍ച്ച് 5 വ്യാഴാഴ്ചയും മാര്‍ച്ച് 6 വെള്ളിയാഴ്ചയും നടത്താന്‍ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു.
മാര്‍ച്ച് 1 ന് പ്രഖ്യാപിച്ച പരീക്ഷ മാറ്റാനുള്ള തീരുമാനം കൂടുതല്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് ബോര്‍ഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. യുഎഇ, ബഹ്റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സിബിഎസ്ഇ-അഫിലിയേറ്റഡ് സ്‌കൂളുകളിലെ പരീക്ഷകളാണ് മാറ്റിയത്.
മാര്‍ച്ച് 5, വ്യാഴാഴ്ച സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തി മാര്‍ച്ച് 7 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളെക്കുറിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. അതേസമയം പരീക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂളുകളുമായി ബന്ധപ്പെടണമെന്നും സിബിഎസ്ഇ പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
