ദോഹ: ഖത്തര്‍ എയര്‍വേസ് വിമാനങ്ങളുടെ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല. ഖത്തര്‍ വ്യോമാതിര്‍ത്തി തുറക്കുന്നതുവരെ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേസ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. അതേസമയം ഫെബ്രുവരി 28 നും മാര്‍ച്ച് 10 നും ഇടയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കാവുന്നതാണ്. റീഫണ്ട് അനുവദിക്കുമെന്നും ബുക്ക് ചെയ്ത യഥാര്‍ത്ഥ യാത്രാ തീയതിയില്‍ നിന്ന് 14 ദിവസം വരെ സൗജന്യമായി തീയതി മാറ്റാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിരവധി ആളുകള്‍ ബന്ധപ്പെടുന്നതിനാല്‍ ചില സമയങ്ങളില്‍ ഫോണ്‍കോളുകളുടെ കാത്തിരിപ്പ് സമയം പതിവിലും കൂടുതലായിരിക്കാം. അടുത്ത 48 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ മാത്രം ഞങ്ങളെ ബന്ധപ്പെടുക. മറ്റെല്ലാ ബുക്കിംഗുകള്‍ക്കും, http://qatarairways.com വഴിയും ഖത്തര്‍ എയര്‍വേയ്സ് ആപ്പ് വഴിയും ബന്ധപ്പെടാവുന്നതാണെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
