ഖത്തറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നീട്ടി

IMG 20260302 WA0171

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം നീട്ടി. എല്ലാ മന്ത്രാലയങ്ങളിലെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാര്‍ക്കും നാളെ, ചൊവ്വാഴ്ച, മാര്‍ച്ച് 3 മുതല്‍ വിദൂര ജോലി സംവിധാനം (റിമോട്ട് വര്‍ക്കിംഗ്) കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടാന്‍ തീരുമാനിച്ചതായി മന്ത്രിമാരുടെ കൗണ്‍സില്‍ (സിജിബി) ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു.

അതേസമയം സൈനിക, സുരക്ഷാ മേഖലകളിലെ ജീവനക്കാര്‍, ആരോഗ്യ മേഖല, ജോലിസ്ഥലത്ത് നേരിട്ട് സാന്നിധ്യം ആവശ്യമുള്ളവര്‍ എന്നിവ ഒഴികെയുള്ള മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കാണ് വിദൂര ജോലി സംവിധാനം നീട്ടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading