ഖത്തറിലെ സ്വകാര്യ മേഖലയില്‍ ‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ’ റിമോട്ട് വര്‍ക്കിംഗ് നിർദേശിച്ച് തൊഴില്‍ മന്ത്രാലയം

IMG 20260302 WA0004

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റിമോട്ട് വര്‍ക്കിംഗ് ക്രമീകരണങ്ങള്‍ നീട്ടാന്‍ നിര്‍ദേശിച്ച് തൊഴില്‍ മന്ത്രാലയം. നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ പൊതുജനക്ഷേമം സംരക്ഷിക്കുന്നതിനും സുസ്ഥിരമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.

വാണിജ്യ വ്യവസായ മന്ത്രാലയവുമായി ഏകോപിപ്പിച്ച്, സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ ജോലിയുടെ സ്വഭാവം അനുവദിക്കുന്നിടത്തെല്ലാം റിമോട്ട് വര്‍ക്കിംഗ് ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത് തുടരണമെന്നും തൊഴില്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നാളെ, ചൊവ്വാഴ്ച, മാര്‍ച്ച് 3 മുതല്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ വര്‍ക്ക് ഫ്രം ഹോം സംവിധാനം പ്രാബല്യത്തില്‍ തുടരും.

അതേസമയം ജീവനക്കാരുടെ സാന്നിധ്യം ആവശ്യമായ ജോലികള്‍ക്ക് ഇളവുകള്‍ ബാധകമാണ്. ജീവനക്കാരെ സംരക്ഷിക്കുന്നതിന് എല്ലാ അംഗീകൃത ആരോഗ്യ-സുരക്ഷാ നടപടികളും പൂര്‍ണ്ണമായും പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading