ഖത്തറിന് നേരെ വീണ്ടും ഇറാന്‍ ആക്രമണം; രണ്ട് SU24 വിമാനങ്ങള്‍ വെടിവച്ചിട്ടു

IMG 20260302 WA0053

ദോഹ: ഖത്തറിന് നേരെയുണ്ടായ ഇറാനിയന്‍ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം. ഇറാനില്‍ നിന്ന് വന്ന രണ്ട് SU24 വിമാനങ്ങള്‍ ഖത്തര്‍ അമീരി വ്യോമസേന വിജയകരമായി വെടിവച്ചിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഖത്തര്‍ അമീരി വ്യോമസേനയുടേയും ഖത്തര്‍ അമീരി നാവിക സേനയുടേയും വ്യോമ പ്രതിരോധത്തിലൂടെ ഏഴ് (7) ബാലിസ്റ്റിക് മിസൈലുകളും വിജയകരമായി തടഞ്ഞതായും രാജ്യത്തെ നിരവധി പ്രദേശങ്ങള്‍ ലക്ഷ്യമിട്ട അഞ്ച് (5) ഇറാനിയന്‍ ഡ്രോണുകളും ഇന്ന് തടഞ്ഞതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ന്, മാര്‍ച്ച് 2 തിങ്കളാഴ്ച വൈകുന്നേരം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ‘ ഇറാനില്‍ നിന്നുള്ള എല്ലാ മിസൈലുകളും ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് വെടിവച്ചിട്ടതിനാല്‍ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ പരമാധികാരവും ഭൂമിയും സംരക്ഷിക്കുന്നതിനും ഏതെങ്കിലും ബാഹ്യ ഭീഷണിയോട് ശക്തമായി പ്രതികരിക്കുന്നതിനും ഖത്തര്‍ സായുധ സേനയ്ക്ക് പൂര്‍ണ്ണ ശേഷിയും വിഭവങ്ങളും ഉണ്ടെന്നും പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു.

അതേസമയം പൊതുജനങ്ങള്‍ ശാന്തരായിരിക്കാനും സുരക്ഷാ അധികാരികള്‍ പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും കിംവദന്തികള്‍ ഒഴിവാക്കാനും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പുറത്തുവിടുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കാനും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading