ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നു. ആക്രമണം നടന്നുവെന്ന വാർത്ത വ്യാജമാണെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഖത്തറിലെ ഫുഡ് പ്രൊഡക്ഷൻ ഫാക്ടറിക്ക് നേരെയും ആക്രമണം ഉണ്ടായെന്നും വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. ഷെറാട്ടൺ ഹോട്ടലിനും നാശനഷ്ടമുണ്ടായെന്നും വാർത്ത പ്രചരിക്കുന്നു. ഇതും വ്യാജമെന്നും സർക്കാർ അധികൃതർ സ്ഥിരീകരിച്ചു.
മേഖലയിലെ നിലവിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ പങ്കിടുന്നതിനും കിംവദന്തികളും തെറ്റായ വിവരങ്ങളും ഇല്ലാതാക്കുന്നതിനും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്നും കൃത്യമായ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
