ദോഹ: ഖത്തറില്‍ ടൊയോട്ടയുടെ ചില മോഡലുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ടൊയോട്ടയുടെ ഖത്തറിലെ ഡീലറായ അല്‍ അബ്ദുള്‍ഗാനി മോട്ടോഴ്സുമായി സഹകരിച്ച് 2021 നും 2023 നും ഇടയില്‍ നിര്‍മ്മിച്ച ടൊയോട്ട ഹൈലാന്‍ഡര്‍ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.
പിന്‍ സീറ്റ് ബാക്ക് റീക്ലൈനിംഗ് മെക്കാനിസത്തിലെ നിര്‍മ്മാണ തകരാറാണ് തിരിച്ചുവിളിക്കാന്‍ കാരണം. ഉപഭോക്തൃ സംരക്ഷണ, വാണിജ്യ വിരുദ്ധ തട്ടിപ്പ് വകുപ്പില്‍ ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോള്‍ സെന്റര്‍: 16001; ഇമെയില്‍: info@moci.gov.qa; സോഷ്യല്‍ മീഡിയ ചാനലുകള്‍: @mociqatar; അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍: MOCIQatar തുടങ്ങിയ ചാനലുകള്‍ വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
