റസിഡന്‍സി പെര്‍മിറ്റുകള്‍ മെട്രാഷിലൂടെ പുതുക്കാം… നടപടിക്രമങ്ങള്‍ ഇങ്ങനെ

1q 25

ദോഹ: ഖത്തറില്‍ പാസ്പോര്‍ട്ട് ഓഫീസോ സേവന കേന്ദ്രങ്ങളോ സന്ദര്‍ശിക്കാതെ മെട്രാഷ് വഴി റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കാന്‍ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങളും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

ഇതിനായി,

  1. മെട്രാഷ് ഓപ്പണ്‍ ചെയ്ത് ‘റെസിഡന്‍സസ്’ വിന്‍ഡോ ക്ലിക്ക് ചെയ്യുക.
  2. തുടര്‍ന്ന് ‘റിന്യൂ റെസിഡന്‍സ് പെര്‍മിറ്റ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  3. പുതുക്കുന്നതിനുള്ള പേര് തിരഞ്ഞെടുക്കുക.
  4. ഫീസ് അടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

തുടര്‍ന്ന് പുതിയ റെസിഡന്‍സ് കാര്‍ഡ് ഖത്തര്‍ പോസ്റ്റ് വഴി നല്‍കിയിട്ടുള്ള അഡ്രസില്‍ വിതരണം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആപ്പിള്‍ പേ ഉള്‍പ്പെടെയുള്ള വിവിധ പേയ്‌മെന്റ് സംവിധാനങ്ങളും മെട്രാഷില്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Resident Permits, RP renewal via Metrash app QaTAR. The Ministry of Interior explained the steps for renewing residency permits through the Metrash app without the need to visit the General Directorate of Passports or service center.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading