ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ച; 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍

instagram

ഡല്‍ഹി: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വന്‍ സുരക്ഷാ വീഴ്ച. 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഡാര്‍ക്ക് വെബിലാണ് വിവരങ്ങള്‍ ലഭ്യമായത്.

ഹാക്കര്‍ ഫോറങ്ങളില്‍ ഇതിനകം പ്രചരിക്കുന്ന ചോര്‍ന്ന ഡാറ്റകളില്‍ ഉപയോക്താക്കളുടെ പൂര്‍ണ്ണ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ലൊക്കേഷന്‍ തുടങ്ങി നിര്‍ണായകമായ എല്ലാ വിവരങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മാല്‍വെയര്‍ബൈറ്റ്‌സിന്റെ ഡാര്‍ക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ആള്‍മാറാട്ട തട്ടിപ്പുകള്‍, ഫിഷിംഗ് ആക്രമണങ്ങള്‍, ക്രെഡന്‍ഷ്യല്‍ മോഷണം എന്നിവയ്ക്കായി ഹാക്കര്‍മാര്‍ ചോര്‍ന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.

അക്കൗണ്ട് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നുള്ള സുരക്ഷാ മെയിലുകള്‍ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. അതേസമയം, സുരക്ഷാ വീഴ്ച ഇന്‍സ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like