രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്

1q 18

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍. മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട മജിസ്ട്രേറ്റ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു. മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേക അന്വേഷ സംഘം രാഹുല്‍ മാങ്കൂട്ടത്തിലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുലിന്റെ ഡിഎന്‍എ സാമ്പിളും പരിശോധിച്ചു. പൊട്ടന്‍സി മെഡിക്കല്‍ പരിശോധനയും നടത്തി.

പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷമായിരിുന്നു രാഹുലിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കുന്നതുവരെ വഴിയിലുടനീളെ രാഹുലിന് നേരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് ഇന്ന് പുലര്‍ച്ചെ രാഹുല്‍ മാങ്കൂട്ടത്തിലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഇതെല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നും രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചതായാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

  • കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്, വോട്ടെണ്ണല്‍ മെയ് 4ന്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading