ദോഹ: ഖത്തറില്‍ നടക്കുന്ന മൂന്നാമത് ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ജനുവരി 22 മുതല്‍ 25 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. സൂപ്പര്‍ കപ്പ്, ചലഞ്ച് ഷീല്‍ഡ്, സൂപ്പര്‍ ഷീല്‍ഡ്, ചലഞ്ച് കപ്പ് എന്നീ നാല് കിരീടങ്ങള്‍ക്കായി ഖത്തര്‍- യുഎഇ ടീമുകള്‍ മത്സരിക്കും.
ജനുവരി 22 ന് ദോഹയിലെ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ അല്‍ ഗരാഫയും ഷാര്‍ജയും തമ്മിലുള്ള സൂപ്പര്‍ കപ്പ് മത്സരത്തോടെയാണ് മത്സരം ആരംഭിക്കുന്നത്. ഖത്തര്‍ സമയം വൈകുന്നേരം 7 മണിക്കാണ് മത്സരം. ജനുവരി 23 ന് അബുദാബി അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ അല്‍ വഹ്ദയും അല്‍ ദുഹൈലും തമ്മിലുള്ള ചലഞ്ച് ഷീല്‍ഡ് മത്സരം നടക്കും.
സൂപ്പര്‍ ഷീല്‍ഡ് മത്സരത്തില്‍ ജനുവരി 24 ന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അല്‍ സദ്ദും ഷബാബ് അല്‍ അഹ്ലിയും ഏറ്റുമുട്ടും. ജനുവരി 25 ന് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ അല്‍ ജാസിറയും അല്‍ അഹ്ലിയും തമ്മിലുള്ള ചലഞ്ച് കപ്പ് മത്സരത്തോടെ ടൂര്‍ണമെന്റ് അവസാനിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
