ഡൽഹി: ഗൾഫ് മേഖലയിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസ്സുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. നിലവിലെ സാഹചര്യങ്ങളെ തുടർന്നാണ് തീരുമാനം.
നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ രാജ്യങ്ങളിൽ നാളെ, 2026 മാർച്ച് 02 തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവയ്ക്കാൻ ബോർഡ് തീരുമാനിച്ചതായി വിദ്യാർത്ഥികളെയും സ്കൂളുകളെയും അറിയിക്കുന്നു.”-സിബിഎസ്ഇ സർക്കുലറിലൂടെ അറിയിച്ചു.
പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. അതേസമയം മാര്‍ച്ച് 3, ചൊവ്വാഴ്ച സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് മാര്‍ച്ച് 5 മുതല്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
