ദോഹ: ഖത്തറില്‍ മിസൈലാക്രമണത്തെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടുത്തം ഉണ്ടായി. വ്യാവസായിക മേഖല ലക്ഷ്യമാക്കിയ മിസൈലാക്രമണം തടഞ്ഞതിനെ തുടര്‍ന്ന് മിസൈല്‍ കഷ്ണങ്ങള്‍ വീണാണ് തീപിടുത്തമുണ്ടായത്.
ചെറിയ തീപിടുത്തമാണ് ഉണ്ടായതെന്നും ഉടന്‍ സിവില്‍ ഡിഫന്‍സ് എത്തി സ്ഥിതിഗതികള്‍ വിജയകരമായി കൈകാര്യം ചെയ്തതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
